വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. കരിങ്കുന്നം നടുവിലേപറമ്പില്‍ മനുമോന്‍ ജോസ് (31) ആണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ സമാനമായ നിരവധി കേസുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിലവിലുണ്ട്. പാലാ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ നിരവധി കേസുകളുള്ള ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിയവെയാണ് രാമപുരം പോലീസ് കേസിന്റെ അന്വേഷണത്തിനായി കസ്റ്റഡിയില്‍ എടുത്തത്.
രാമപുരം മുല്ലമറ്റം കരിങ്കുറ്റിയില്‍ ഡെവിന്‍ ജോര്‍ജ് ഡേവിഡ്, മംഗലംകുന്നേല്‍ ഷാരോണ്‍ ജോണ്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വിദേശത്തേയ്ക്ക് ജോലി നല്‍കാം എന്ന് പരസ്യം നല്‍കിയ ബ്രോഷര്‍ കണ്ടാണ് ഡെവിന്‍ തട്ടിപ്പുകാരനായ മനുവിനെ വിളിച്ചത്. പാലാ കരൂരിലുള്ള രാജേഷ് എന്നയാളാണ് വിദേശത്ത് കൊണ്ടുപോകുന്ന AN കണ്‍സള്‍ട്ടന്‍സി ഏജന്‍സി നടത്തുന്നതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. രാജേഷിനെ പാലായിലെത്തി കാണുകയും രാജേഷും, മനുമോനും ചേര്‍ന്ന് ഡെവിനില്‍ നിന്നും പണം തട്ടിയെടുക്കുകയുമായിരുന്നു. ഡെവിനും, അനുജന്‍ ഡെനിലിനും ന്യൂസിലാന്റില്‍ വൂള്‍വര്‍ത്ത് എന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ ബില്ലിങ്ങ് സ്റ്റാഫായി ജോലി വാങ്ങി നല്‍കാം എന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ഇവര്‍ ബാങ്ക് അക്കൗണ്ടിലൂടെ 725000 രൂപ വാങ്ങിച്ചെടുത്തു. ഇതുകൂടാതെ പിഴകില്‍ വെച്ച് മനുമോന്‍ നേരിട്ട് 25000 രൂപ കൈപ്പറ്റുകയും ചെയ്തു. ഷാരോണില്‍ നിന്നും 450000 രൂപയും ഇവര്‍ വാങ്ങി എടുത്തു. വര്‍ക്ക് പെര്‍മ്മിറ്റും, വിസയും നേരിട്ട് കൈമാറുകയും ചെയ്തു. സൈറ്റില്‍ കയറി നോക്കിയപ്പോഴാണ് ഇവ വ്യാജമാണെന്ന് മനസിലായത്. മനുമോനും, രാജേഷിനുമെതിരെ നിരവധി പരാതികളാണ് കേരളത്തിന്റെ പല പോലീസ് സ്റ്റേഷനുകളിലും ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ വിവിധ രാജ്യങ്ങളില്‍ ജോല് വാഗ്ദാനം ചെയ്ത് 125 ഓളം വിദ്യാര്‍ത്ഥികളില്‍ നിന്നും നാല് കോടിയോളം രൂപ തട്ടിയെടുത്തതായി ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പ്രതിയെ പാലാ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതായി രാമപുരം പോലീസ് എസ്.എച്ച്.ഓ. അഭിലാഷ് കുമാര്‍ കെ.പറഞ്ഞു.
0 Comments