Breaking...

9/recent/ticker-posts

Header Ads Widget

ഞൊണ്ടിമാക്കല്‍ പുലിമലക്കുന്ന് പ്രവിത്താനം റോഡ് നാടിന് സമര്‍പ്പിച്ചു



നവീകരണം പൂര്‍ത്തിയാക്കിയ ഞൊണ്ടിമാക്കല്‍ പുലിമലക്കുന്ന് പ്രവിത്താനം റോഡ്  നാടിന് സമര്‍പ്പിച്ചു. ഞൊണ്ടിമാക്കല്‍ കവലയില്‍ നടന്ന യോഗത്തില്‍ മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടായ ഒരു കോടി 32 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ആധുനിക നിലവാരത്തില്‍ പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന യോഗത്തില്‍ പാലാ നഗരസഭാ ആറാം വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. 

പാലാ രൂപത വികാരി ജനറാളും ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജ് മാനേജിംഗ് ഡയറക്ടറുമായ ഫാ. ജോസഫ് മാലേപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. പാലാ മരിയസദനം ഡയറക്ടർ സന്തോഷ് മരിയ സദനം, നഗരസഭ എത്ത ബോണി എസ്.മാർട്ടിൻ മിറ്റത്താനി, ജിബിൻ മൂഴിപ്ലാക്കൽ,മാർട്ടിൻ മിറ്റത്താനി,  കെ.റ്റി ജോസഫ്, ജോസ് വേര നാനി, ജിജി തൈച്ചു പറമ്പിൽ ,ജോണി ചക്കാലയിൽ , റോയി കുടില പറമ്പിൽ , മൈക്കിൾ കാവുകാട്ട്,, കിരൺ അരീക്കൽ, എ എസ് തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.. മാണി സി കാപ്പനെ ബൈജു കൊല്ലംപറമ്പിൽ പൊന്നാട ഇട്ട് സ്വീകരിച്ചു.കോൺടാക്ടർ ഉണ്ണി അരവിന്ദിന് എം.എൽ.എ മാണി കാപ്പൻ പൊന്നാടയും മെമൻ്റോയും നൽകി ആദരിച്ചു.നഗരസഭ എ ഇ ബോണി എസ് നെ എം.എൽ എ പൊന്നാട അണിയിച്ചു.

 ആവശ്യമായ സ്ഥലങ്ങളില്‍ കലുങ്കുകളും ഓടകളും നിര്‍മിച്ചാണ് റോഡ് പൂര്‍ത്തീകരിച്ചത്. ഇളംതോട്ടം കവല ഭാഗത്ത് വെള്ളക്കെട്ടിന് പരിഹാരമായി പുതിയ കലുങ്ക് നിര്‍മിച്ചു. റോഡിന് ഇരുവശവും ശുചീകരിച്ച് കോണ്‍ക്രീറ്റ് ചെയ്ത് റോഡിന് വീതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഞൊണ്ടിമാക്കല്‍ കവലയ്ക്ക് സമീപം റോഡ് ഉയര്‍ത്തി നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

0 Comments