കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് എന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് M ഇടതുപക്ഷത്തിനൊപ്പമാണെന്നും ജോസ് K മാണി വ്യക്തമാക്കി. നേതൃസ്ഥാനത്തെച്ചൊല്ലി യുഡിഎഫ് രാഷ്ട്രീയം കലങ്ങിമറിയുമ്പോള്‍ ശ്രദ്ധ തിരിക്കാന്‍ വേണ്ടി കേരളാ കോണ്‍ഗ്രസിനെ വലിച്ചിഴയ്ക്കുകയാണെന്ന് ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.
കേരളാ കോണ്‍ഗ്രസിന്റെ അജണ്ട തീരുമാനിക്കുന്നത് കേരളാ കോണ്‍ഗ്രസാണ്. അതിന് ആര്‍ക്കും അവകാശമില്ല. ഇത്തരം വാര്‍ത്തകളെ താന്‍ തന്നെ മുമ്പ് തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി കേരള കോണ്‍ഗ്രസ് M മുന്നോട്ട് പോകുമെന്നും പാര്‍ട്ടി ചെയര്‍മാന്‍പറഞ്ഞു.
0 Comments