കടനാട് ജലോത്സവം ജനുവരി 15 മുതല്‍ 20 വരെ കടനാട് ചെക്ക് ഡാമില്‍ നടക്കും. കയാക്കിംഗ്, കുട്ടവഞ്ചി സവാരി, പെഡല്‍ ബോട്ടിംഗ്, വള്ളം സവാരി എന്നിവയാണ് ജലോത്സവത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഗ്രാമ പഞ്ചായത്ത്, കടനാട് കുടിവെള്ള പദ്ധതി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ജലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ചൊവ്വാഴ്ച മാണി സി.കാപ്പന്‍ എം.എല്‍.എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍. മുഖ്യപ്രഭാഷണവും നടത്തി.വാര്‍ഡ് മെമ്പര്‍ ഉഷാ രാജു, ഡി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി, സൊസൈറ്റി പ്രസിഡന്റ് ജോണി അഴകന്‍പറമ്പില്‍, ബ്ലോക്ക് മെമ്പര്‍ സെബാസ്റ്റ്യന്‍ കട്ടക്കല്‍, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് സിബി അഴകന്‍പറമ്പില്‍, സംഘാടക സമിതി കണ്‍വീനര്‍ ബിനു വള്ളോം പുരയിടം എന്നിവര്‍ പ്രസംഗിച്ചു.
0 Comments