Breaking...

9/recent/ticker-posts

Header Ads Widget

കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ പഞ്ച പ്രദക്ഷിണ സംഗമം



കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ ദര്‍ശനത്തിരുനാളിനോടനുബന്ധിച്ച് നടന്ന പഞ്ച പ്രദക്ഷിണ സംഗമം ഭക്തി സാന്ദ്രമായി. ഉച്ചകഴിഞ്ഞ് 3 ന് വിശുദ്ധന്റെ തിരുസ്വരൂപം ചെറിയ പള്ളിയില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് വല്യാത്ത് കപ്പേള, കാവുംകണ്ടം കപ്പോള, വാളികുളം കപ്പേള, കൊല്ലപ്പള്ളി കപ്പേള, ഐങ്കൊമ്പ് കുരിശുങ്കല്‍ പന്തല്‍ എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച പ്രദക്ഷിണങ്ങള്‍ അഞ്ചിന് കുരിശും തൊട്ടിയില്‍ എത്തി. 



തുടര്‍ന്ന് വലിയ പള്ളിയില്‍ നിന്നും പൊന്‍ , വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും  മുത്തുകുടകളുടെയും അകമ്പടിയോടെ  വിശുദ്ധ ആഗസ്തീനോസിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണങ്ങളെ വരവേറ്റു. തുടര്‍ന്ന് പഞ്ച പ്രദക്ഷിണ സംഗമവും എതിരേല്പും നടന്നു. ചെറിയ പള്ളിയില്‍ പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പ്രദക്ഷിണമായി വലിയ പള്ളിയില്‍ പ്രതിഷ്ഠിച്ചു. ആറിന് ആഘോഷമായ കുര്‍ബാനയ്ക്ക് ആര്‍ച്ചു ഫ്രീസ്റ്റ് റവ ഡോ അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം   നല്കി. വ്യാഴാഴ്ച രാവിലെ 10 ന് കൂരിയ ബിഷപ് മാര്‍ സെബസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കും. ഉച്ചകഴിഞ്ഞ് ഒന്നിന് തിരുനാള്‍ പ്രക്ഷിണം ആഘോഷമായ കഴു ന്ന് എഴുന്നള്ളിക്കല്‍ എന്നിവ നടക്കും. രാത്രി ഏഴിന് ജാസി ഗിഫ്റ്റ് നയിക്കുന്ന തിരുവനന്തപുരം മെട്രോ വോയിസിന്റെ ഗാനമേളയും ഉണ്ടായിരിക്കും.

Post a Comment

0 Comments