Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആലങ്ങാട് യോഗം വക പാനക പൂജ വ്യാഴാഴ്ച നടക്കും.



 കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആലങ്ങാട് യോഗം വക പാനക പൂജ വ്യാഴാഴ്ച നടക്കും. വൈകീട്ട് ദീപാരാധനക്ക് ശേഷം 6.30 നാണ് പാനക പൂജ. ക്ഷേത്ര ആരംഭം കാലം മുതല്‍ക്കേ ആലങ്ങാട്ട് യോഗത്തിന്റെ നേതൃത്വത്തില്‍ കടപ്പാട്ടൂര്‍  മഹാദേവ ക്ഷേത്രത്തില്‍ പാനക പൂജ നടത്തിവരുന്നുണ്ട്.പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ പ്രത്യേക പന്തലില്‍  പൂര്‍ത്തിയായതായി  ആലങ്ങാട്  യോഗം അറിയിച്ചു.


 വടക്കന്‍ കേരളത്തില്‍ നിന്നും ആരംഭിച്ച് നിരവധി ക്ഷേത്രങ്ങളില്‍ ആചാരവിധി പ്രകാരമുള്ള പാനക പൂജ നടത്തിയാണ് സംഘം അയ്യപ്പ സ്വാമിയുടെ സന്നിധിയിലേയ്ക്ക് എത്തുന്നത്. പാനക പൂജയ്ക്ക് യോഗ പൂജാരി സുരേശന്‍ സ്വാമി മുഖ്യകാര്‍മ്മികത്വം വഹിക്കും. പരികര്‍മ്മികളായി അനൂപ് തെറ്റയില്‍, അനൂപ് ശ്രീഭദ്ര, സുജിത്ത് കെ.എസ്., ആലങ്ങാട് യോഗം സെക്രട്ടറി എന്‍. അനില്‍, ജോയിന്റ്  സെക്രട്ടറി ശശികുമാര്‍, ട്രഷര്‍ ജയകുമാര്‍, വിനോദ് കുമാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് പ്രസാദ വിതരണവും നടക്കും പൂജയ്ക്ക് മുന്നോടിയായി ക്ഷേത്രത്തിലെത്തിയ ശ്രീ ശബരിമല ധര്‍മ്മശാസ്താ ആലങ്ങാട്ട് യോഗം പ്രതിനിധികളെ ക്ഷേത്ര ഭാരവാഹികളും അയ്യപ്പഭക്തരും ചേര്‍ന്ന് സ്വീകരിച്ചു.

Post a Comment

0 Comments