കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രത്തിലെ തിരു ഉത്സവത്തിന്റെ നാലാം ദിവസം രാവിലെ ആറിന് പുരാണപാരായണം, എട്ടിന് പന്തീരടി പൂജ,ഒമ്പതിന് ശ്രീബലി,പത്തിന് നാരായണീയ പാരായണം, 11.30ന് ആധ്യാത്മിക പ്രഭാഷണം എന്നിവ നടന്നു. ഉച്ചയ്ക്ക് പ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി എന്നിവയ്ക്കു ശേഷം, ആറിന് സ്‌പെഷ്യല്‍ ദീപാരാധനയും ദീപക്കാഴ്ചയും നടന്നു. ചെണ്ടമേളം അരങ്ങേറ്റം, ഏഴിന് തിരുവാതിരകളി, 7 30ന് കടുത്തുരുത്തി വിശ്വദീപ്തി കലാഭവന്റെ ദ കംപ്ലീറ്റ് ആര്‍ട്ട് ഓഫ് ഡാന്‍സ് നൂപുര ധ്വനി, 9.15ന് മീനടം ബാബുവിന്റെ കഥാപ്രസംഗവും തിരുവരങ്ങില്‍ നടന്നു. രാത്രി 9 ന് വിളക്കിനെഴുന്നള്ളിപ്പും നടന്നു.
0 Comments