കൈപ്പുഴ സെന്റ് ജോര്‍ജ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിന്‍ ജലം ജീവിതം ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. തവളക്കുഴിയില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സുരേഷ് നാരായണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യു അഞ്ജലി സാബു എന്നിവര്‍ പ്രസംഗിച്ചു. ജിയോ മോന്‍ ജോസഫ് പ്രോഗ്രാം ഓഫീസര്‍ റാണി മരിയ റൂബി എബ്രഹാം ലിജി മേരി ജോര്‍ജ് എന്നിവര്‍ നേതൃത്വം കൊടുത്തു.
0 Comments