കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ്.ശതാബ്ദി ആഘോഷ നിറവില്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് ജനുവരി 17 വെള്ളിയാഴ്ച തുടക്കമാകും . വൈകുന്നേരം 5.30ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിക്കും. ഫ്രാന്‍സീസ് ജോര്‍ജ് എം പി മുഖ്യ പ്രഭാഷണം നടത്തും.
റവ.ഡോ.തോമസ് പുതിയ കുന്നേല്‍, ഫോട്ടോ അനാച്ഛാദനം നടത്തും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍
2026 ജനുവരി 23 ന് സമാപിക്കും. പൂര്‍വ വിദ്യാര്‍ഥി സംഗമം, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ക്വിസ് മത്സരം, സിനിമാ ശില്പശാല ,ജനകീയ ഓണാഘോഷം ,പൂര്‍വ അധ്യാപക സംഗമം, പ്രാദേശിക ചരിത്ര ശില്പശാല , പൂര്‍വിദ്യാര്‍ഥി കലാമേള, അധ്യാപക രക്ഷാകര്‍തൃ ദിനാഘോഷം തുടങ്ങിയവ ശതാബ്ദി വര്‍ഷത്തില്‍ നടക്കും. 1948-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട സ്‌കൂള്‍ 2001 ല്‍വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയായി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ രജത ജൂബിലിയും ഈ വര്‍ഷമാണ്. വാര്‍ത്താസമ്മേളനത്തില്‍ ശതാബ്ദി കമ്മറ്റി ചെയര്‍മാന്‍, ഫാ.സാബു മാലിത്തുരുത്തേല്‍, പ്രിന്‍സിപ്പാള്‍ തോമസ് മാത്യു, ഹെഡ്മാസ്റ്റര്‍ കെ.എസ്.ബിനോയ്, പബ്ലിസിറ്റി ചെയര്‍മാന്‍ കൈപ്പുഴ ജയകുമാര്‍ എന്നിവര്‍പങ്കെടുത്തു.
0 Comments