മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗത്തിനു മുന്നോടിയായി മയില്‍പ്പീലി കലാമത്സരങ്ങള്‍ നടന്നു. ജനുവരി 12ന് ആരംഭിക്കുന്ന 32ാ മത് മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിനോട് അനുബന്ധിച്ച് കുട്ടികള്‍ക്കായുള്ള വിവിധ കലാമത്സരങ്ങളാണ് പാലാ ശ്രീരാമകൃഷ്ണ ആദര്‍ശ സംസ്‌കൃത കോളേജില്‍ നടന്നത്. മയില്‍പ്പീലി 2025ന്റെ ഉദ്ഘാടനം ആശ്രമം മഠാധിപധി ശ്രീരാമ കൃഷ്ണ ആശ്രമ മഠാധിപതിസ്വാമി വീതസംഗാനന്ദജി മഹാരാജ് നിര്‍വ്വഹിച്ചു..
മീനച്ചില്‍ ഹിന്ദുമഹാ സംഗമം ജനറല്‍ കണ്‍വീനര്‍ ഡോ. പി.സി. ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മയില്‍പ്പീലി സംഘാടക സമിതി ഭാരവാഹികളായ മഹേഷ് ചന്ദ്രന്‍, സുരേഷ് ബാബു, സുധീഷ് ഇടമറ്റം, റ്റി.എന്‍ രഘു, ഹരികൃഷ്ണന്‍ അന്തീനാട് , അമൃത ആര്‍.നായര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നഴ്‌സറി വിഭാഗം മുതല്‍ കോളേജ് തലം വരെ വിവിധവിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടന്നു. നാല് വേദികളിലായി നടന്ന മത്സരങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു
0 Comments