കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെയും, വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന് കൊടിയേറി. വികാരി ഫാദര്‍ ജോസ് മഠത്തിക്കുന്നേല്‍ കൊടിയേറ്റ് നിര്‍വഹിച്ചു. തുടര്‍ന്ന് വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രൊഫ.റവ് ഡോക്ടര്‍ ജോയി മംഗലത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാദര്‍ ജോബി മാപ്രക്കാവില്‍, ഫാദര്‍ ടോണി കൊച്ചു മലയില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ഫാദര്‍ മനു കൊച്ചുമലയില്‍ വചന സന്ദേശം നല്‍കി. കളത്തൂര്‍ ടൗണ്‍ ചുറ്റി പള്ളിയിലേക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം നടന്നു.
പിന്നണി ഗായകന്‍ ജിന്‍സ് ഗോപിനാഥ് നയിച്ച ഗാനമേളയും ഉണ്ടായിരുന്നു. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 5.30നും ഏഴിനും വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിന് ഫാദര്‍ സില്‍ജോ ആവണിക്കുന്നേല്‍ ആഘോഷമായ തിരുനാള്‍ റാസ അര്‍പ്പിക്കുo. ഫാദര്‍ ജോണ്‍ നടുത്തടം, ഫാദര്‍ അബ്രഹാം കുഴിമുള്ളില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ഫാദര്‍ സെബാസ്റ്റ്യന്‍ ആലപ്പാട്ട് കോട്ടയില്‍ തിരുനാള്‍ സന്ദേശം നല്‍കും. 6.30ന് തിരുനാള്‍ പ്രദക്ഷിണം, രാത്രി 7.30ന് മെഗാ മ്യൂസിക്കല്‍ ഇവന്റ്, ജനുവരി 13ന് രാവിലെ 5.30ന് ജപമാല, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പരേതര്‍ക്ക് വേണ്ടി സെമിത്തേരിയില്‍ പ്രാര്‍ത്ഥന. വികാരി ഫാദര്‍ ജോസ് മഠത്തിക്കുന്നേല്‍, സഹ വികാരി ഫാദര്‍ ആന്റണി ഞരളക്കാട്ട്, കൈക്കാരന്മാരായ ജോര്‍ജ് ജേക്കബ് പടിഞ്ഞാറെ കൊടിയംപ്ലാക്കില്‍, ഫ്രാന്‍സിസ് പൊട്ടനാട്ട്, അപ്പച്ചന്‍ പൂവത്തിനാംതടത്തില്‍, സിബി അമ്പാട്ടുമലയില്‍, എന്നിവര്‍ നേതൃത്വം നല്‍കും. സിബി കൊച്ചുമലയിലാണ് തിരുനാള്‍ പ്രസുദേന്തി.
0 Comments