Breaking...

9/recent/ticker-posts

Header Ads Widget

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും, ഗുരുവന്ദനവും



കല്ലറ ശാരദാ വിലാസിനി യുപി സ്‌കൂളിന്റെ  ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും, ഗുരുവന്ദനവും  ജനുവരി ഏഴിന് നടക്കുമെന്ന്  സ്‌കൂള്‍ അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍  അറിയിച്ചു. ഗുരുവന്ദനം പരിപാടിയോടെയാണ്  ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. ജനുവരി 7ന് വൈകുന്നേരം നാലിന്  സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന   സമ്മേളനത്തില്‍  
ശാരദീയം @ 75 എന്ന പേരിലുള്ള ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍  നിര്‍വഹിക്കും. സ്‌കൂള്‍ മാനേജര്‍ PD രേണുകന്‍ അധ്യക്ഷനായിരിക്കും. സമ്മേളനത്തില്‍ കലാസാംസ്‌കാരിക പരിപാടികളുടെയും  വിവിധ കര്‍മ്മ പദ്ധതികളുടെയും ഉദ്ഘാടനം നടക്കും.


 ഫ്രാന്‍സിസ് ജോര്‍ജ് എംപി  ഗുരുവന്ദനം ഉദ്ഘാടനം ചെയ്യും. വയലാര്‍ രവി എംപിയുടെ  ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ ക്ലാസ് റൂമുകളുടെ  ഉദ്ഘാടനം  വയലാര്‍ രവി എക്‌സ് എം പി നിര്‍വഹിക്കും. CK ആശ MLAവിവിധ കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനവും, നിര്‍മ്മാണ ഫണ്ട് ഏറ്റുവാങ്ങലും  നിര്‍വഹിക്കും. അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എംഎല്‍എ  മുഖ്യപ്രഭാഷണം നടത്തും. എസ്എന്‍ഡിപി കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ്  എഡി പ്രസാദ്  ആരിശ്ശേരില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജോസ് പുത്തന്‍കാല, കല്ലറ പഞ്ചായത്ത് പ്രസിഡന്റ്  ജോണി തോട്ടുങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി വി സുനില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍  രമേശ് കാവിമറ്റം, കുറവിലങ്ങാട് AEO ഡോ. കെ ആര്‍ ബിന്ദുജി, ഉള്‍പ്പെടെയുള്ളവര്‍  സംസാരിക്കും. സമ്മേളനത്തിന് ശേഷം  കുട്ടികളുടെ കലാപരിപാടിയും, കോമഡി താരങ്ങള്‍ അവതരിപ്പിക്കുന്ന താരോത്സവവും ഉണ്ടായിരിക്കും.

Post a Comment

0 Comments