കേരള വനം സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് കേരള കര്‍ഷ യൂണിയന്‍ (എം ) പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. നിയമത്തില്‍ മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി നിരന്തരം പോരാടുന്ന കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ യോഗം വാഗ്ദാനം ചെയ്തു.
നാടാകെ തരിശായി കിടക്കുന്ന ഏക്കര്‍ കണക്ക് ഭൂമി പാട്ടത്തിനു കൃഷി ചെയ്യാന്‍ തയ്യാറുള്ള കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചന്‍ നെടുമ്പള്ളി അധ്യക്ഷത വഹിച്ച യോഗം കേരള കോണ്‍ഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിന്‍ കെ അലക്‌സ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ജോയ് നടയില്‍, നിയോജക മണ്ഡലം സെക്രട്ടറിമാരായ കെ ഭാസ്‌കരന്‍ നായര്‍, ടോമി മാത്യു തകിടിയേല്‍, തോമസ് നീലിയറ, പ്രദീപ് ജോര്‍ജ്, ഷാജി കൊല്ലിത്തടം, അബ്രഹാം കോക്കാട്ട്, ജയ്‌സണ്‍ ജോസഫ്, ജോസ് തോമസ് തെക്കേല്‍, ടോമി ഇടയോടി, അബു മാത്യു, ദേവസ്യാച്ചന്‍ തെക്കേകരോട്ട്, രാജന്‍ കെ ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments