Breaking...

9/recent/ticker-posts

Header Ads Widget

കര്‍ഷക യൂണിയന്‍ ( എം ) കൊഴുവനാല്‍ മണ്ഡലം സമ്മേളനം നടന്നു



കര്‍ഷക യൂണിയന്‍ ( എം ) കൊഴുവനാല്‍ മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി ഡാന്റിസ് കൂനാനിക്കല്‍ ഉദ്ഘാടനം ചെയ്തു. നെല്ലിന്റെ തറവില 50 രൂപയായി. വര്‍ദ്ധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംഭരിച്ച നെല്ലിന്റെ കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നെല്‍ കര്‍ഷകരെ രക്ഷിക്കുവാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുവാന്‍ കേന്ദ്ര, സംസ്ഥാന  സര്‍ക്കാരുകള്‍ തയ്യാറാകണം എന്നും  യോഗം ആവശ്യപ്പെട്ടു.


 മണ്ഡലം പ്രസിഡണ്ട്  പി.വി ചാക്കോപറവെട്ടിയാല്‍ അധ്യക്ഷനായിരുന്നു. കേരള കോണ്‍ഗ്രസ് (എം ) കൊഴുവനാല്‍  മണ്ഡലം പ്രസിഡണ്ട് സണ്ണി നായിപുരയിടം, കര്‍ഷക യൂണിയന്‍ എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചന്‍ നെടുമ്പള്ളില്‍, സെക്രട്ടറിമാരായ കെ  ഭാസ്‌കരന്‍ നായര്‍,  ടോമി മാത്യു തകിടിയേല്‍,ഗ്രാമ പഞ്ചായത്ത്  മെമ്പര്‍മാരായ പി.സി ജോസഫ് വയലില്‍,കെ.ആര്‍  ഗോപി,കേരള  കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം സാജന്‍ മണിയങ്ങാട്ട്,ടൗണ്‍ വാര്‍ഡ് പ്രസിഡന്റ് ബാബു മൂഴയില്‍, കര്‍ഷക യൂണിയന്‍ (എം )മണ്ഡലം  ഭാരവാഹികളായ ജോണി ഇടിയാകുന്നേല്‍, ജെയിംസ്‌കൂട്ടി ഗണപതിപ്ലാക്കല്‍, ജയ്‌സണ്‍ ജോസഫ്, സിറിയക് പുത്തന്‍പുര തുടങ്ങിയവര്‍ പ്രസംഗിച്ചു.    തുടര്‍ന്ന് പുതിയ മണ്ഡലം ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു.  പി.വി ചാക്കോ പറവെട്ടിയേല്‍ ( പ്രസിഡണ്ട് )   കെ.ജെ വര്‍ക്കി കലൂര്‍ (വൈസ് പ്രസിഡണ്ട്) ബാബു മൂഴയില്‍, ജോണി ഇടിയാകുന്നേല്‍ (സെക്രട്ടറിമാര്‍ ), ജോര്‍ജ് ചെട്ടിയാംകുളം (ജോയിന്റ്  സെക്രട്ടറി),ജേക്കബ് സെബാസ്റ്റ്യന്‍ (ട്രഷറര്‍ )   എന്നിവരടങ്ങുന്ന പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.

Post a Comment

0 Comments