Breaking...

9/recent/ticker-posts

Header Ads Widget

ജനകിയ കാര്‍ഷിക വിപണി ഉദ്ഘാടനം ചെയ്തു



മുളക്കുളം ഗ്രാമപഞ്ചായത്തിലെ മൂര്‍ക്കാട്ടുപടിയില്‍ ആരംഭിച്ച ജനകിയ കാര്‍ഷിക വിപണിയുടെ  പ്രവര്‍ത്തനം മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച് വില്‍ക്കുവാനും പൊതുജനങ്ങള്‍ക്ക് അവ വാങ്ങുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 



ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍, ജില്ലാപഞ്ചായത്തംഗം ടി.എസ് ശരത്, ബ്ലോക്ക് പഞ്ചായത്തംഗം സുബിന്‍ മാത്യു, മുളക്കുളം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍  സജീവന്‍,  മുളക്കുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു ജോണ്‍ പുതുക്കാട്ടില്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സ്വപ്ന ആര്‍, കൃഷി ഓഫീസര്‍ സത്മ, മൃഗസംരക്ഷണ വകുപ്പ് ഫീല്‍ഡ് ഓഫീസര്‍ സുരേഷ്,  ജോര്‍ജ് മുല്ലക്കര, റോബര്‍ട്ട് തോട്ടുപുറം, മാത്യു വണ്ടറുകുന്നേല്‍,  കാര്‍ഷിക വിപണി കോര്‍ഡിനേറ്റര്‍ രാജു തെക്കേക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Post a Comment

0 Comments