അരീക്കര ശ്രീ നാരായണ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ മകര ചതയ മഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകീട്ട് നടന്ന കാവടി രഥ ഘോഷയാത്ര ഭക്തിനിര്‍ഭരമായി. ഉഴവൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപത്തു നിന്നുമാണ് രഥഘോഷയാത്ര ആരംഭിച്ചത്. ആട്ടക്കാവടി കൊട്ടക്കാവടി ഗരുഡന്‍ പറവ , മയൂര നൃത്തം, ദേവനൃത്തം ,ഫ്‌ലോട്ടുകള്‍ എന്നിവ ഘോഷയാത്രയില്‍ വര്‍ണ്ണക്കാഴ്ചയൊരുക്കി.
പഞ്ചവാദ്യം , ശിങ്കാരിമേളം, നാദസ്വരം എന്നിവയുടെയും താലപ്പൊലിയുടെയും അകമ്പടി യോടെയാണ് കാവടി ഘോഷയാത്ര ക്ഷേത്രത്തിലേക്ക് നീങ്ങിയത്. ക്ഷേത്രത്തില്‍ കാവടി വരവേല്‍പ് പള്ളി വേട്ട എന്നിവയും നടന്നു. തന്ത്രി ഘടനാനന്ദ തീര്‍ത്ഥപാദര്‍, പീതാംബരന്‍ ശാന്തികള്‍, അജയ് ശാന്തികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വെള്ളിയാഴ്ച ആറാട്ടോടെയാണ് ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമായത്. വെളിയന്നൂര്‍ പെരുമറ്റം ശ്രീമഹാദേവ ക്ഷേത്രക്കുളത്തിലാണ്തിരുവാറാട്ട്.
0 Comments