കോട്ടയം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് കാവല്‍ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ ചൈല്‍ഡ് വെല്‍ഫയര്‍ പോലീസ് ഓഫീസര്‍മാര്‍ക്കായി പരിശീലന പരിപാടി കോട്ടയം പോലീസ് ക്ലബില്‍ നടന്നു . LCPO മൃദുല വിന്‍സെന്റ് സ്വാഗതമാശംസിച്ചു. കോട്ടയം ജില്ലാ Additional SP വിനോദ് പിള്ള പരിശീലന പരിപാടി ഉല്‍ഘാടനം ചെയ്തു.
മാറുന്ന സാഹചര്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും അനുസരിച്ചു നിയമത്തില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകളും വിശദീകരണങ്ങളും വരുമ്പോള്‍ ബന്ധപെട്ട് പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ക്ലാസുകളും പരിശീലന പരിപാടികളും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. DCPO ബീന സി. ജെ. യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് DYSP സാജു തോമസ്, DCPU റെസ്‌ക്യൂ ഓഫീസര്‍ വിശാഖ് എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചു. ഫിറോസ്ഖാന്റെ നേതൃത്വത്തില്‍ ജില്ലയിലെ കാവല്‍ പ്രവര്‍ത്തകരായ ട്രീസ. ടി, ലെയ സൂസന്‍ വര്‍ക്കി, നിമ്മി തോമസ്, തങ്കമണി എസ്. എന്നിവര്‍ ക്ലാസുകള്‍നയിച്ചു
0 Comments