കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റിന് നേരെ കൈയ്യേറ്റ ശ്രമം . ഗ്രാമപഞ്ചായത്തിലെ 2025-26 വർഷത്തിലെ പദ്ധതി രൂപീകരണ വികസന സെമിനാറിന്റെ സമാപനത്തിനിടെ പ്രസിഡൻ്റ് മിനി മത്തായിക്കു നേരെ ഭീഷണിയും കൈയേറ്റവും അക്രമണവും നടത്തി. വികസന സെമിനാർ അലങ്കോലപെടുത്താനും ശ്രമം നടന്നു.. വികസന സെമിനാറിനിയിൽഉച്ചക്ക് 1.30 യോടെ സ്റ്റേജിൽ കയറിവന്ന അക്രമി പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയുടെ തോളിൽ ബലമായി അടിച്ചതായി പറയുന്നു.
തൊട്ടടുത്തിരുന്ന വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ് കൈ തട്ടി മാറ്റുകയും ദേഹത്ത് തൊട്ടു കളി വേണ്ടാ എന്ന് വിളിച്ചു പറയുകയും ചെയ്തു. വികസന സെമിനാർ പ്രതിനിധികളിൽ ചിലർ ഓടിയെത്തി ആക്രമികളെ പിടിച്ചു മാറ്റുകയായിരുന്നു. വികസന സെമിനാറിൽ നടന്ന കയ്യേറ്റം സംബന്ധിച്ച് പ്രസിഡൻ്റ് മിനി മത്തായി കുറവിലങ്ങാട് പോലീസിൽ പരാതി നൽകി. പഞ്ചായത്തിൻ്റെ സ്വയംഭരണ അവകാശത്തിന് മേലും വികസന സെമിനാർ പ്രതിനിധികളുടെ മേലും നടന്ന അതിക്രമത്തിൽശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് പറഞ്ഞു.
0 Comments