Breaking...

9/recent/ticker-posts

Header Ads Widget

മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്നു KCBC



പാലക്കാട്ട് മദ്യനിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാമെന്നത് സര്‍ക്കാരിന്റെ വെറും വ്യാമോഹം മാത്രമാണെന്നും ജലചൂഷണത്തിനൊപ്പം മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും KCBC മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ശക്തമായ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന്റെ ബ്രൂവറി നയത്തിന് അടിയറവ് പറയേണ്ടി വരും. പ്രതിഷേധ സൂചകമായി ജനുവരി 22 ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് എറണാകുളത്ത് കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ സമരജ്വാല തെളിക്കുമെന്നും  പ്രസാദ് കുരുവിള.പറഞ്ഞു. 

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് സമരപരിപാടികള്‍ സംഘടിപ്പിക്കുന്നത്. കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് സമരജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ ഏകോപന സമിതി ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള, ഏകോപന സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ലി പോള്‍, ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ജോസഫ് ഷെറിന്‍, ഫാ. ടോണി കോട്ടയ്ക്കല്‍, ജെയിംസ് കൊറമ്പന്‍, ഷൈബി പാപ്പച്ചന്‍, കുരുവിള മാത്യു, പി.എച്ച്. ഷാജഹാന്‍, സി.എക്സ്. ബോണി, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ എന്നിവര്‍പ്രസംഗിക്കും

Post a Comment

0 Comments