സിനിമാ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപിച്ച് കിടങ്ങൂര്‍ സ്വദേശി പോലീസില്‍ പരാതി നല്‍കി. കുമരകത്ത് റിസോര്‍ട്ട് വാങ്ങുന്നതിനടക്കം പണം നല്‍കിയ ശേഷം വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കടുത്തുരുത്തി പോലീസ് കേസെടുത്തത്. ബിസിനസില്‍ പങ്കാളിയാക്കാമെന്നും കുമരകത്തെ റിസോര്‍ട്ടിന്റെ ഉടമയാക്കാമെന്നും പറഞ്ഞ് ജോബി ജോര്‍ജ്ജ് പണം വാങ്ങിയെന്നാണ് കിടങ്ങൂര്‍ സ്വദേശി പ്രകാശ് കുരുവിള പരാതി നല്‍കിയത്.
വ്യാജമെയിലുകള്‍ കാണിച്ച് വന്‍കിട ബിസിനസ്സുകാരുമായി ബന്ധമുണ്ടെന്നും മറ്റും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. കുമരകത്തുള്ള ഹോട്ടല്‍ വാങ്ങുന്നതിന് അഡ്വാന്‍സ് എന്ന നിലയില്‍ ആദ്യം അഞ്ച് ലക്ഷം രൂപ കൈപറ്റി. പരാതിക്കാരന്‍ അമേരിക്കയില്‍ ആയിരുന്നപ്പോള്‍ അമേരിക്കയിലെ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും ജോബി ജോര്‍ജ് പലതവണകളായി നാലു കോടി 35 ലക്ഷം രൂപയും കൈപ്പറ്റി. പിന്നീട് വാഗ്ദാനം ചെയ്തിരുന്ന പ്രൊജക്ടുകള്‍ നടക്കാതെ വന്നതോടെ 3 കോടി രൂപ മടക്കി നല്‍കി. അവശേഷിക്കുന്ന തുകയായ ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ തിരികെ നല്‍കുകയോവാഗ്ദാനം ചെയ്തിരുന്ന പ്രൊജക്ടില്‍ പങ്കാളിയാക്കുകയോ ചെയ്തില്ലെന്നാണ് എഫ്ഐആറില്‍ പറയുന്നത്. വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് എഫ്ഐആര്‍ ഇട്ടത്. ഇരുവരും തമ്മില്‍ നേരത്തെയും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുള്ളതായിസൂചനയുണ്ട്.
0 Comments