കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി സ്‌നേഹസംഗമം സംഘടിപ്പിച്ചു. കൂടല്ലൂര്‍ സിഎച്ച്‌സിയുടെ സഹകരണത്തോടെ ഡയാലിസിസ് ചെയ്യുന്നവരുടെ സംഗമം കിടങ്ങൂര്‍ പി കെ വി ലൈബ്രറി ഹാളിലാണ് നടന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം ജോസ് മുണ്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് രോഗികള്‍ക്കായുള്ള മരുന്നുകളുടെയും കിറ്റുകളുടെയും വിതരണവും നടത്തി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വി ഷിബു മോന്‍, പിഎച്ച്‌സി കൂടല്ലൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിജി വര്‍ഗീസ്, സ്‌നേഹധാര ആയുര്‍വേദ പാലിയേറ്റീവ് യൂണിറ്റ് അംഗം ഡോക്ടര്‍ ദീപാ ബി നായര്‍, ഹോമിയോ പാലിയേറ്റീവ് യൂണിറ്റിലെ ഡോക്ടര്‍ നിലീന, കിടങ്ങൂര്‍ എല്‍എല്‍എം ആശുപത്രി പാലിയേറ്റീവ് കെയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ സുനിത എസ് വി എം , എന്‍എസ് ഗോപാലകൃഷ്ണന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശോക് കുമാര്‍ പൂതമന, മേഴ്‌സി ജോണ്‍ മൂലക്കാട്ട്, പഞ്ചായത്ത് അംഗങ്ങളായ പിജി സുരേഷ്, കുഞ്ഞുമോള്‍ ടോമി ,ഹേമ രാജു, മിനി ജെറോം , താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി കെ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡയാലിസിസ് രോഗികളുടെ ജീവിതാനുഭവങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ലൈബ്രറി സെക്രട്ടറി ഷീലാ റാണി, കെ ആര്‍ ഗോപിനാഥന്‍ നായര്‍, കെ കെ ഗോപിനാഥന്‍, ജയചന്ദ്രന്‍ വൈക്കത്തുശേരിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments