കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച്ച നടന്ന പ്രദക്ഷിണം ഭക്തിസാന്ദ്രമായി.
പള്ളിചുറ്റി നടന്ന പ്രദക്ഷിണത്തില്‍ മുമ്പില്‍ കാവല്‍മാലാഖയുടെ തിരുസ്വരൂപവും തുടര്‍ന്ന് വിശുദ്ധരുടെയും പുണ്യവാന്മാരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുക്കൊണ്ടുനടന്ന പ്രദക്ഷിണത്തില്‍ ഒടുവിലായി പരിശുദ്ധ ദൈവമാതാവിന്റെയും ഏറ്റവും പിന്നിലായി തിരുകുടുംബത്തിന്റെയും തിരുസ്വരൂപങ്ങള്‍ വിശ്വാസികള്‍ വഹിച്ചു. സ്ഥാനവസ്ത്രങ്ങളണിഞ്ഞ ദര്‍ശന സമൂഹം പ്രദക്ഷിണത്തില്‍ പങ്കെടുത്തു. തിരുനാള്‍ റാസയ്ക്കു ഫാ.അഗസ്റ്റിന്‍ കണ്ടത്തികുടുലില്‍ കാര്‍മികത്വം വഹിച്ചു. റവ.ഡോ. ജേക്കബ് താന്നിക്കാപ്പാറ തിരുനാള്‍ സന്ദേശം നല്‍കി.
0 Comments