കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ വാര്‍ഷികാഘോഷ സമ്മേളനം നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ തോമസ് ആനിമൂട്ടില്‍ അധ്യക്ഷനായിരുന്നു ഡി ഫോര്‍ ഡാന്‍സ് ഫെയിം ബോണി മാത്യു ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത എഡ്യൂക്കേഷണല്‍ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാദര്‍ തോമസ് പുതിയ കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാഛാദനവും നടന്നു.
ഈ വര്‍ഷം സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ ജെയിംസ് എം യു, സാബി ജേക്കബ്, സോഫി കെ ടി, സിസ്റ്റര്‍ ലൂസി എസ് ജെ സി, സിനി റ്റി ജോസ് എന്നിവര്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റും, അധ്യാപകരും, വിദ്യാര്‍ത്ഥികളും, മാതാപിതാക്കളും ചേര്‍ന്ന് യാത്രയയപ്പും നല്‍കി. അധ്യാപകരുടെ ജീവചരിത്രം ഉള്‍പ്പെടുന്ന ഹൃദയസ്പര്‍ശിയായ വീഡിയോ അവതരണവും യാത്രയയപ്പ് പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ടു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, സിസ്റ്റര്‍ സിസ്റ്റര്‍ സൗമി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സീമ സൈമണ്‍, പ്രധാന അധ്യാപിക സുജാ മേരി തോമസ്, പിടിഎ പ്രസിഡന്റ് എബി കുന്നശ്ശേരി, അധ്യാപകന്‍ ജോസ് എം മാത്യു, വിദ്യാര്‍ത്ഥി പ്രതിനിധി എഡ്വിന്‍ കെ ബിജു എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തെ ഏകോപിപ്പിച്ച് സ്‌കൂളിലേക്ക് സ്‌കൂള്‍ വാഹനം സ്‌പോണ്‍സര്‍ ചെയ്ത പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികളായ, ജോയ് മണലേല്‍, ജയകൃഷ്ണന്‍ കെ, മനോജ് ജോസഫ് എന്നിവരെ പൊന്നാടയണിയിച്ച് ഫാദര്‍ തോമസ് ആനിമൂട്ടില്‍ ആദരിച്ചു. ജോണ്‍ ലിവിങ്സ്റ്റണ്‍ ആന്‍ഡ് ടീം നയിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷനും, അതുല്യ പ്രശാന്തിന്റെ ഗാനാലാപനവും, നടന്നു. മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു., വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളുംനടന്നു.
0 Comments