Breaking...

9/recent/ticker-posts

Header Ads Widget

മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനെ കുറിച്ചു ആലോചിക്കുന്നതിനായി യോഗം ചേര്‍ന്നു.



കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ ദര്‍ശന തിരുനാളിനോടുനുബന്ധിച്ചു മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനെ കുറിച്ചു ആലോചിക്കുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും പള്ളിയധികൃതരുടെയും യോഗം ചേര്‍ന്നു. ഫൊറോനാ വികാരി ഫാ മാത്യു ചന്ദ്രകുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എംഎല്‍എ ഉദ്ഘാടനം ചെയ്തു. തിരുനാള്‍ ദിവസങ്ങളില്‍ വാഹന പാര്‍ക്കിംഗ് നിയന്ത്രണങ്ങളും പോലീസ്, എക്‌സൈസ് പരിശോധനകളും നടപ്പാക്കും.  ലഹരി ഉപയോഗം തടയുന്നതിനും ഇത്തരക്കാരെ കണ്ടെത്തുന്നതിനുമായി പോലീസ്, എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്‍ുകള്‍ കര്‍ശന പരിശോധന നടത്തും. ഗതാഗത നിയന്ത്രണത്തിനും പട്രോളിംഗിനുമായി കൂടുതല്‍ പോലീസുകാരെ നിയോഗിക്കും. 

പ്രധാന തിരുനാള്‍ ദിവസങ്ങളായ 17, 18, 19 തീയതികളില്‍  ഏറ്റുമാനൂര്‍-വൈക്കം റോഡില്‍  ബ്ലോക്ക് ജംഗ്ഷന്‍ മുതല്‍ ഐറ്റിഐ കവല വരെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ വശങ്ങളിലെ വാഹന പാര്‍ക്കിംഗിന് നിരോധനമേര്‍പെടുത്തും.  തിരുനാള്‍ദിനങ്ങളില്‍ കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലും വൈദ്യൂതി, ജലവിതരണം എന്നിവ മുടങ്ങരുതെന്ന നിര്‍ദേശവും എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ ക്രമീകരണങ്ങള്‍ ഏര്‍പെടുത്താന്‍ ഫയര്‍ഫോഴ്‌സിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, വൈസ് പ്രസിഡന്റ് ജിന്‍സി എല്‍സബത്ത്, മെമ്പര്‍മാരായ ടോമി നിരപ്പേല്‍, സ്റ്റീഫന്‍ പാറാവേലി, നോബി മുണ്ടയ്ക്കന്‍, കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്. റെനീഷ്, പ്രസുദേന്തിമാരുടെ പ്രതിനിധിയായ ബ്രൈറ്റ് വട്ടനിരപ്പേല്‍, കൈക്കാരന്മാരായ ജോസ് ജെയിംസ് നിലപ്പന, ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര, പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, പിഡബ്യൂഡി, പള്ളികമ്മിറ്റിയംഗങ്ങള്‍, തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments