കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് വൈക്കം താലൂക്ക് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. കടുത്തുരുത്തി ട്രേഡേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഇടതുഭരണം സഹകരണ മേഖലയില്‍ ദുഷ്പ്രവണതകളാണ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നും,സഹകരണ വകുപ്പ് കൈകാര്യം ചെയ്യുന്നവരുടെ കെടുകാര്യസ്ഥയും സ്വജന പക്ഷപാതവും സഹകരണ മേഖലയില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണെന്നും സുനു ജോര്‍ജ് പറഞ്ഞു
.കെ.സി.ഇ.എഫ് താലൂക്ക് പ്രസിഡന്റ് സുരേഷ് കുമാര്‍ വി.കെ അധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറര്‍ കെ.കെ സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി ബാബു, യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലൂക്കോസ് മാക്കീല്‍, കടുത്തുരുത്തി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളി, എം.ജെ ജോര്‍ജ്, ചെറിയാന്‍ കെ ജോസ്, സുജിത്ത് എസ് സുരേന്ദ്രന്‍, പി.എം സേവ്യര്‍, എം.എ ലൂക്കോസ്, ടോം ജോസ് കെ, സിന്ധു എന്‍.സി, രാജു മാത്യു, മനു പി കൈമള്‍, പി.ആര്‍ മനോജ്, റെന്നി ജേക്കബ് , വിപിന്‍ വി, ബേബി ജോണ്‍, വി.എസ് അനില്‍കുമാര്‍, താലൂക്ക് സെക്രട്ടറി അജോ പോള്‍, ജില്ലാ കമ്മിറ്റി അംഗം രഞ്ജിത്ത് മാത്യു എന്നിവര്‍ പ്രസംഗിച്ചു.പുതിയ താലൂക്ക് ഭാരവാഹികളായി വി.കെ സുരേഷ് കുമാര്‍, പ്രസിഡന്റ്, അജോ പോള്‍ സെക്രട്ടറി, ബേബി ജോണ്‍ വൈസ് പ്രസിഡന്റ്, അനിത എസ് സിന്ധു ജോയിന്റ് സെക്രട്ടറി, വിപിന്‍ വി ട്രഷറര്‍, ഉള്‍പ്പെടെ 15 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
0 Comments