Breaking...

9/recent/ticker-posts

Header Ads Widget

മൂന്നാം മുന്നണിക്ക് കേരളത്തില്‍ വളരെ പ്രസക്തിയുണ്ടെന്ന് K സുരേന്ദ്രന്‍



കേരളാ കോണ്‍ഗ്രസ് ഉള്‍പ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തില്‍ വളരെ  പ്രസക്തിയുണ്ടെന്ന് NDA സംസ്ഥാന ചെയര്‍മാന്‍ K സുരേന്ദ്രന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍. കേരളാ കോണ്‍ഗ്രസിന് ജന്മം നല്കിയ സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭനെ അനുസ്മരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജയന്ത ദിനത്തില്‍ ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടി ചേര്‍ത്തു.



മുനമ്പം, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ ഇടതു വലതു മുന്നണിയിലുള്ള കേരളാ കോണ്‍ഗ്രസുകള്‍ ചെറുവിരല്‍ അനക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍ ഡി എ യുടെ ഭാഗമായ കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി എന്‍ ഡി എയ്ക്ക് കരുത്താണെന്നും കെസുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യൂസ്, ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ബിജെപി സംസ്ഥാന വക്താവ് Adv.നാരായണന്‍ നമ്പൂതിരി,  പാര്‍ട്ടി വര്‍ക്കിങ്ങ് ചെയര്‍മാന്‍ ഡോ.ദിനേശ് കര്‍ത്താ, വൈസ് ചെയര്‍മാന്‍ പ്രഫ:ബാലു ജി വെള്ളിക്കര, ബിജെപി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങള്‍ അഡ്വ: ഷോണ്‍ ജോര്‍ജ് ,വിക്ടര്‍ ടി.തോമസ്, ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്,ബിജെപി ജില്ല സെക്രട്ടറി രതീഷ് , ലൗജിന്‍ മാളിയേക്കല്‍, അഡ്വ.സെബാസ്റ്റ്യന്‍ മണിമല, ശിവപ്രസാദ് ഇരവിമംഗലം, ജോയി സി കാപ്പന്‍, കോട്ടയം ജോണി,  രാജേഷ് ഉമ്മന്‍ കോശി,നിരണം രാജന്‍, ഗണേഷ് ഏറ്റുമാനൂര്‍ ,  രശ്മി എം ആര്‍, വിനോദ് കുമാര്‍ വി ജി, അഡ്വ. ഷൈജു കോശി, നോബിള്‍ ജയിംസ്, ജോജോ പനക്കല്‍ , ഷാജു മഞ്ഞില, ഉണ്ണി ബാലകൃഷ്ണന്‍, റ്റിജോ കൂട്ടുമ്മേകാട്ടില്‍, അഡ്വ.മഞ്ജു കെ.നായര്‍, വിനോദ് പൂങ്കുന്നം, ജോഷി കൈതവളപ്പില്‍, ജേക്കബ് മേലേടത്ത്,  'തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments