കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അവകാശ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് കെ.ജി.എന്‍.എ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നേഴ്‌സുമാര്‍ ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ ആശുപത്രിയുടെ മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കളക്ടറേറ്റിന് മുന്നില്‍ സമാപിച്ചു. CITU സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആര്‍ രഘുനാഥ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്. രാജശ്രീ എം അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രാജു വി.ആര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയശ്രീ സി.സി, സിന്ധു കെ.വി, ജില്ലാ വൈസ് പ്രസിഡന്റ് അമ്പിളി ജെയിംസ്, ജില്ലാ സെക്രട്ടറി സഫ്തര്‍ ടി.കെ , ജില്ലാ ട്രഷറര്‍ ബീന എം.എസ് എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന സാമ്പത്തിക അവഗണന അവസാനിപ്പിക്കുക, രോഗികളുടെ എണ്ണത്തിനനുസരിച്ച് നേഴ്‌സുമാരുടെയും ജീവനക്കാരുടെയും തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക , ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും എട്ടുമണിക്കൂര്‍ ജോലി നടപ്പിലാക്കുക, പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ ഉറപ്പുവരുത്തുക, ജനറല്‍ നഴ്‌സിംഗ് ഡിപ്ലോമ കോഴ്‌സ് അവസാനിപ്പിക്കുക , നേഴ്‌സിംഗ് സ്‌കൂളുകളെ കോളേജുകളാക്കി ഉയര്‍ത്തുക, നേഴ്‌സ് പ്രാക്ടീഷണര്‍ സംവിധാനം നടപ്പിലാക്കുക, താല്‍ക്കാലിക നേഴ്‌സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തുക, ഇ.എസ്.ഐ / ഹോമിയോ ആശുപത്രികളിലെ നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, സ്വകാര്യ മേഖലയിലെ നേഴ്‌സുമാര്‍ക്ക് നേരെയുള്ള തൊഴില്‍ ചൂഷണം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അവകാശ ദിനാചരണംനടത്തിയത്.
0 Comments