Breaking...

9/recent/ticker-posts

Header Ads Widget

കേരള വെളുത്തേടത്ത് നായര്‍ വനിത സമാജത്തിന്റെ രണ്ടാമത് കോട്ടയം ജില്ലാ സമ്മേളവും, നാരീശക്തി സംഗമവും



കേരള വെളുത്തേടത്ത് നായര്‍ വനിത സമാജത്തിന്റെ രണ്ടാമത് കോട്ടയം ജില്ലാ സമ്മേളവും, നാരീശക്തി സംഗമവും ഫെബ്രുവരി രണ്ടിന് പാലായില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 9.15ന് കൊട്ടാരമറ്റത്തു നിന്ന് വനിതകളുടെ ശക്തി പ്രകടനം നടക്കും.10.30ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ജില്ലാ സമ്മേളനം സംസ്ഥാന വനിത കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷ ഡോ.ജെ.പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വിമല വിനോദ് അദ്ധ്യക്ഷത വഹിക്കും. 





കെ.വി.എന്‍.എസ്.  സംസ്ഥാ പ്രസിഡന്റ് ടി.ജി. ഗോപാലകൃഷ്ണന്‍ സംഗമ സന്ദേശവും ജന.സെക്രട്ടറി ബി. രാമചന്ദ്രന്‍ നായര്‍ മുഖ്യ പ്രഭാഷണവും നടത്തും. തൃപ്പൂണിത്തുറ നഗരസഭാംഗം സന്ധ്യ വാസുദേവ്, തൊടുപുഴ നഗരസഭ സ്ഥിരം  സമിതിയദ്ധ്യക്ഷ ബിന്ദു പത്മകുമാര്‍, കോട്ടയം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ആര്‍.പുഷ്പ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പഠന ക്ലാസ് നയിക്കും.രവ്യ സി.ആര്‍, മേഘ ആര്‍. സിന്ധു എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.വി.എന്‍.എസ് ജില്ലാ പ്രസിഡന്റ് പി.ശിവദാസ് ,ജില്ലാ സെക്രട്ടറി ഇ.എസ്. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ആര്‍.സുശീല്‍കുമാര്‍, വനിതാ സമാജം ജില്ലാ പ്രസിഡന്റ് വിമലാ വിനോദ്, ജില്ല സെക്രട്ടറി ആശാ ഗിരീഷ്, വൈസ് പ്രസിഡന്റ് ദീപ്തി  സജീവ്,കെ.വി.എന്‍.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം റ്റി.എന്‍.രാജന്‍, പി.എസ്. സജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments