Breaking...

9/recent/ticker-posts

Header Ads Widget

സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 6 ഡിവിഷനുകളിലും പരിപാടികള്‍



കേരളാ ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പറേഷന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  6 ഡിവിഷനുകളിലും പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2025 ജനുവരി 24 വെള്ളിയാഴ്ച രാവിലെ 10.30ന് കോട്ടയം കാരാപ്പുഴയിലുള്ള കെ.എഫ്.ഡി.സിയുടെ മുഖ്യകാര്യാലയത്തില്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി  എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. 

 സഹകരണ- ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി  വി.എന്‍ വാസവന്‍ അദ്ധ്യക്ഷത വഹിക്കും. നിലവില്‍ ഗവി, വാഗമണ്‍, മീശപ്പുലിമല, മൂന്നാര്‍, മാനന്തവാഡി, അരിപ്പ, കല്ലാര്‍, നെല്ലിയാമ്പതി, എന്നിവിടങ്ങളിലാണ് കെഎഫ്ഡിസിയുടെ ഇക്കോ ടൂറിസം പദ്ധതികളുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള പ്രൊജക്ടുകള്‍ വിപുലീകരിക്കാനും പുതിയ പദ്ധതികള്‍ വിപുലീകരിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. വാഗമണിലെ ഓര്‍ക്കിഡേറിയം ഉന്നതനിലവാരത്തില്‍   നവീകരിക്കുന്നതിനുള്ള പ്ലാന്‍ തയ്യാറാക്കി വരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ കെ.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജി പി. മാത്തച്ചന്‍ ഡയറക്ടര്‍മാരായ കെ.എസ്. ജ്യോതി, ഗോപിനാഥന്‍ പി.ആര്‍, അല്‍മ എം.എസ് എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments