കിടങ്ങൂര്‍ അപ്പാരല്‍ പാര്‍ക്ക് ഇന്‍ക്യൂബേഷന്‍ സെന്ററായി മാറുന്നു. കുടുംബശ്രീയുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തി പരിചയം പുതുതായി ആരംഭിക്കുന്ന യൂണിറ്റുകള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനാണ് നിലവിലുള്ള യൂണിറ്റുകളെ ഇന്‍ക്യൂബേഷന്‍ സെന്ററുകളായി ഉയര്‍ത്തുന്നത് .കോട്ടയം ജില്ലയിലെ ടെയ്ലറിംഗ് യൂണിറ്റുകളുടെ കണ്‍സോര്‍ഷ്യം ആയ കിടങ്ങൂര്‍ അപ്പാരല്‍ പാര്‍ക്ക് ഇന്‍ക്യൂബേഷന്‍ സെന്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്‍ക്യൂബേഷന്‍ സെന്റര്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത പ്രസിഡന്റ് KV ബിന്ദു നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അധ്യക്ഷനായിരുന്നു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് K.K ദിവാകര്‍ പദ്ധതി വിശദീകരണം നടത്തി. അപ്പാരല്‍ പാര്‍ക്ക് പ്രസിഡന്റ് ശ്രീജ സന്തോഷ് സ്വാഗതമാശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ്, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍ PG സുരേഷ് , ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ജോണ്‍, പഞ്ചായത്തംഗങ്ങളായ റ്റീന മാളിയേക്കല്‍, വിജയന്‍ KG, ഹേമ രാജു, സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു നെച്ചിക്കാട്ട് ,CDS ചെയര്‍ പേഴ്‌സണ്‍ മോളി ദേവരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments