കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദശാവതാര ചന്ദന ചാര്‍ത്തിന് സമാപനമായി. ചന്ദന മുഴുക്കാപ്പ് ചാര്‍ത്തിയ ദശാവതാരരൂപങ്ങള്‍ കണ്ടു തൊഴാനെത്തിയ ഭക്തര്‍ക്ക് ദര്‍ശനപുണ്യമേകിയാണ് ചന്ദനചാര്‍ത്ത് സമാപിച്ചത്. മത്സ്യാവതാരം മുതല്‍ ശ്രീകൃഷ്ണാവതാരം വരെയും തുടര്‍ന്ന് തിങ്കളാഴ്ച മോഹിനിരൂപവുമാണ് മണക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി ചന്ദനമുഴുക്കാപ്പ് ചാര്‍ത്തിയത്. മകരവിളക്കു ദിവസം വിശ്വരൂപ ദര്‍ശനത്തോടെയാണ് ദശാവതാര ചാര്‍ത്ത് സമാപിച്ചത്. നിരവധി ഭക്തരാണ് ദശാവതാര ചാര്‍ത്ത് ദര്‍ശിക്കാനെത്തിയത്.
0 Comments