Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന ദശാവതാര ചന്ദന ചാര്‍ത്ത് ചൊവ്വാഴ്ച സമാപിക്കും.



കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന ദശാവതാര ചന്ദന ചാര്‍ത്ത് ചൊവ്വാഴ്ച സമാപിക്കും. ജനുവരി 4 ന് മത്സ്യാവതാരത്തോടെ ആരംഭിച്ച  ദശവതാര ചാര്‍ത്ത് കണ്ടു തൊഴുത് അനുഗ്രഹം തേടാന്‍ നിരവധി ഭക്തരെത്തി. തിങ്കളാഴ്ച  ഭഗവാന്റെ അതിസുന്ദരമായ മോഹിനി രൂപമാണ് ചന്ദന മുഴുക്കാപ്പ് ചാര്‍ത്തിയത്. സമാപന ദിവസമായ ചൊവ്വാഴ്ച വിശ്വരൂപദര്‍ശനമാണ് ഒരുക്കുന്നത്. കോട്ടയം മണക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയാണ് ദശാവതാരവേഷപ്പകര്‍ച്ചകള്‍ മനോഹരമായി ഒരുക്കി ഭക്തര്‍ക്ക് ദര്‍ശനപുണ്യം നേടാന്‍ അവസരമൊരുക്കിയത്.



Post a Comment

0 Comments