കിടങ്ങൂര്‍ സൗത്ത് ഗവ. എല്‍.പി.ജി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെയും ഊട്ടുപുരയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ നിര്‍വ്വഹിച്ചു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പതിനാല് ലക്ഷം രൂപ ചിലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ശോച്യാവസ്ഥയിലായിരുന്ന പഴയ പാചകപ്പുരയുടെയും സ്‌കൂള്‍ മുറ്റത്തിന്റെയും നവീകരണം അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഏറെ നാളത്തെ ആവശ്യമായിരുന്നു.
യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ കെ.ജി വിജയന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് മോനിപ്പള്ളില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.റ്റി സനില്‍കുമാര്‍, ഏറ്റുമാനൂര്‍ ഉപജില്ല എ.ഇ.ഒ ശ്രീജ പി ഗോപാല്‍, നൂണ്‍ മീല്‍ സൂപ്പര്‍വൈസര്‍ വിനോദ് രാജ്, പ്രിയ, മാതൃസംഗമം അധ്യക്ഷ ആരതി രാജേഷ്, പ്രഥമാധ്യാപിക ജിജി മാത്യു, റാണി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments