കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 95-ാം വാര്‍ഷിക ആഘോഷം വര്‍ണാഭമായ പരിപാടി കളോടെ നടന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ചലച്ചിത്ര താരം മമിത ബൈജുവിന്റെയും കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട ഡോTK ജയകുമാറിന്റെയും സാന്നിധ്യം ആഘോഷങ്ങള്‍ക്ക് പ്രൗഡി പകര്‍ന്നു. സമ്മേളനം മീനച്ചില്‍ താലൂക്ക് NSS യൂണിയന്‍ ചെയര്‍മാന്‍ മനോജ് B നായര്‍ ഉദ്ഘാടനം ചെയ്തു PTAപ്രസിഡന്റ് അശോക് കുമാര്‍ പൂതമന അധ്യക്ഷനയിരുന്നു.
കലാപരിപാടി കളുടെ ഉദ്ഘാടനം മമിത ബൈജു നിര്‍വഹിച്ചു. കുട്ടികള്‍ക്കൊപ്പം മമിത ബൈജുവും നൃത്തത്തില്‍ പങ്കുചേര്‍ന്നു കേരളശ്രീ അവാര്‍ഡ് ജേതാവായ ഡോ TKജയകുമാറിനെ NSS സ്‌കൂള്‍സ് ജനറല്‍ മാനേജര്‍ അഡ്വ. ടി.ജി. ജയകുമാര്‍ ആദരിച്ചു . പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ പ്രതിഭകളെ ആദരിച്ചു.
ജില്ലാപഞ്ചായത്ത് അംഗം ജോസ് മോന്‍ മുണ്ടയ്കല്‍ എന്‍ഡോവ് മെന്റുകള്‍ വിതരണം ചെയ്തു. ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവര്‍ത്തകനുമായ രമേഷ് കിടങ്ങൂരിനെ അഡ്വ. TGജയകുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്‌സി ജോണ്‍ , പ്രിന്‍സിപ്പല്‍ Pബിന്ദു, ഹെഡ്മാസ്റ്റര്‍ ബിജുകുമാര്‍, ദിലീപ് കുമാര്‍, PB സജി, ജെ.പി.ജയപ്രഭ, കെ. ആര്‍.സതീശന്‍ , എസ് ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments