Breaking...

9/recent/ticker-posts

Header Ads Widget

കിഴതടിയൂര്‍ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫിസിന് മുന്‍പില്‍ കൂട്ട ധര്‍ണ്ണ നടത്തും.



കിസ്‌കോ ബാങ്ക് നിക്ഷേപക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കിഴതടിയൂര്‍ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫിസിന് മുന്‍പില്‍ ജനുവരി 4 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ കൂട്ട ധര്‍ണ്ണ നടത്തും. വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നതും, ജനവിശ്വാസം ആര്‍ജിച്ചിരുന്നതുമായ കിഴതടിയൂര്‍ സഹകരണ ബാങ്കില്‍, ചെറുതും വലുതുമായി കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബാങ്കിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവര്‍, സ്വന്തക്കാര്‍ക്കും പാര്‍ശ്വവര്‍ത്തികള്‍ക്കും, സുഹൃത്തുക്കള്‍ക്കും, അനധികൃതമായി വന്‍ വായ്പകള്‍ നല്‍കി പണം ദുര്‍വിനിയോഗം ചെയ്തതു മൂലവും,വായ്പ കൈപ്പറ്റിയവര്‍ തുക തിരികെ അടക്കാതെയും, തുക തിരികെ പിടിക്കാന്‍ ആവശ്യമായ ജപ്തിയുള്‍പ്പെടെയുള്ള നിയമ നടപടികള്‍ ബാങ്ക് ഭരണസമിതി സ്വീക രിക്കുവാന്‍ വൈമനസ്യം കാണിച്ചതിനാലും, നിക്ഷേപകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.


തങ്ങളുടെ സമ്പാദ്യം,രോഗചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹാവശ്യങ്ങള്‍, ഭവന നിര്‍മ്മാണം തുടങ്ങിയ
ആവശ്യങ്ങള്‍ക്ക് പോലും തിരികെ ലഭിക്കാത്ത അവസ്ഥയിലാണ് നിക്ഷേപകര്‍ പ്രതിഷേധ സമരം നടത്തുന്നതെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. സാധാരണക്കാരായ നിക്ഷേപര്‍ക്ക് പ്രതിമാസം ഇപ്പോള്‍ നല്‍കി വരുന്ന Rs 5000/- എന്നത് , നിക്ഷേപ തുകക്ക് ആനുപാതികമായി വര്‍ദ്ധിപ്പിച്ച് നല്‍കുവാന്‍ നടപടി സ്വീകരിക്കേണ്ടതാണ്. കിഴതടിയൂര്‍ ബാങ്കിന്റെ നിക്ഷേപക വിരുദ്ധ നിലപാടുകള്‍ള്‍ക്കെതിരെ രൂപീകരിച്ച കിസ്‌ക്കോ ബാങ്ക് നിക്ഷേപ സംരക്ഷണ സമിതിയുടെ നേത്വത്തിലാണ് ശനിയാഴ്ച പ്രതിക്ഷേധ ധര്‍ണ്ണ നടത്തുന്നത്. വായ്പാ കുടിശിഖ ഇടാക്കാന്‍ നിയമ നടപടികള്‍ ഊര്‍ജിതമാക്കുക,നിക്ഷേപര്‍ക്ക് തുക തിരികെ നല്‍കുവാന്‍ സഹകരണ വകുപ്പിന്റെയും സര്‍ക്കാരിന്റെയും സാമ്പത്തിക സഹായം ലഭ്യമാക്കുക, ബാങ്കിന്റെ പതനത്തിന് ഉത്തരവാദികളായ ഭരണ സമിതിയംഗങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക, ചെറുതും വലുതുമായ വായ്പകള്‍ കൈപ്പറ്റിയിട്ടുള്ളവരെ തിരിച്ചടക്കുവാന്‍ പ്രേരിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ആണ് നിക്ഷേപകര്‍ ഉന്നയിക്കുന്നത്.കിസ്‌കോ ബാങ്ക് നിക്ഷേപ സംരക്ഷണ സമിതി കോ-ഓര്‍ഡിനേറ്റര്‍ ബിനു മാത്യുസ് മാക്കില്‍, ജോയന്റ് കോ-ഓര്‍ഡിനേറ്റര്‍ തിയഡോഷ്യസ് എമ്മാനുവേല്‍,  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. വാര്‍ത്താ സമ്മേളനത്തില്‍ ജൂലിയസ് കണിപ്പള്ളില്‍, റോയി വെള്ളരിങ്ങാട്ട്, ജോയി കളരിക്കല്‍, അഡ്വ.ജോസ് ചന്ദ്രത്തില്‍, ജോമോന്‍ പോള്‍ ഗുരുക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments