കിഴതടിയൂര്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. നിക്ഷേപം തിരിച്ചു നല്‍കാത്തതില്‍ പ്രതിക്ഷേധിച്ചായിരുന്നു സമരം. നിക്ഷേപകരെ വഞ്ചിച്ച മുന്‍ ഭരണ സമിതി ഭാരവാഹികളുടെ പേരില്‍ വിശ്വാസ വഞ്ചന ,സാമ്പത്തിക തട്ടിപ്പു പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്ന് കിസ്‌കോ ബാങ്ക് നിക്ഷേപ സംരക്ഷണ സമിതി ആവശൃപ്പെട്ടു.
രോഗചികിത്സാ ചിലവുകള്‍,വിദ്യാഭ്യാസ ഫീസ് നല്‍കല്‍ ,വിവാഹ ആവശ്യങ്ങള്‍ ,ഭവന നിര്‍മ്മാണം ,80 വയസിലേറെ പ്രായമായവര്‍ എന്നിവര്‍ക്കു മുന്‍ഗണന അടിസ്ഥാനത്തില്‍ നിക്ഷേപ തൂകകള്‍ തിരിച്ചു നല്‍കുക, വന്‍തൂക കുടിശിഖയുള്ളവരുടെ പേരു വിവരങ്ങളും തൂകയും പരസൃപ്പെടുത്തുക ,മാര്‍ക്കറ്റ് വിലക്കാള്‍ ഈടു വസ്തുവിനു വന്‍ തുക മൂലൃം നിര്‍ണ്ണയിച്ചു നല്‍കിയതിനെ തുടര്‍ന്നുണ്ടായ നഷ്ടം മുന്‍ ഭരണ സമിതി അംഗങ്ങളില്‍ നിന്നും ഈടാക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുക ,ബാങ്ക് അനാവശ്യമായ് വാങ്ങിക്കൂട്ടിയ വസ്തുവകകള്‍ വിറ്റ് നിക്ഷേപകരിലെ അര്‍ഹതപ്പെട്ടവര്‍ക്കു ഉടന്‍ വിതരണം ചെയ്യുക ,എന്നീ ആവശ്യങ്ങള്‍ സമിതി ഉന്നയിക്കുന്നു. നിക്ഷേപകര്‍ ടൗണില്‍ നടത്തിയ പ്രകടനത്തിനു ശേഷം ബാങ്ക് പടിക്കല്‍ ധര്‍ണ്ണ സമരം ആരംഭിച്ചു. ആം ആദ്മി പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് റോയി വെള്ളരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ബിനു മാത്യൂസ്, പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കല്‍, അഡ്വ.ജോസ് ചന്ദ്രത്തില്‍, അഡ്വ.റോണി ജോസ്, ജില്ലാ പ്രസിഡണ്ട് ജോയി ആനിത്തോട്ടത്തില്‍, ജൂലിസ് കണപ്പള്ളില്‍, സണ്ണി കുരിശൂംമൂട്ടില്‍, എന്നിവര്‍പ്രസംഗിച്ചു.
0 Comments