കോടിമത ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോല്‍സവത്തോട് അനുബന്ധിച്ച് പടി പൂജ നടന്നു. വൈകിട്ട് ആറരയ്ക്ക് ദീപാരാധന, ദീപക്കാഴ്ച എന്നിവയ്ക്ക് ശേഷം പടിപൂജ നടത്തി. തന്ത്രി ബ്രഹ്‌മശ്രീ കുരുപ്പക്കാട്ട് ദിലീപ് എം നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. നിരവധി ഭക്തര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 19ന് സമാപിക്കും.
0 Comments