Breaking...

9/recent/ticker-posts

Header Ads Widget

ബസ്സുകളുടെ പാര്‍ക്കിംഗും ടയര്‍ നിറയ്ക്കലും യാത്രക്കാരെയും വ്യാപാരികളെയും വലയ്ക്കുന്നു.



പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ ബസ്സുകളുടെ  പാര്‍ക്കിംഗും ടയര്‍ നിറയ്ക്കലും യാത്രക്കാരെയും വ്യാപാരികളെയും വലയ്ക്കുന്നു. സുരക്ഷ  മാനദങ്ങള്‍ പാലിക്കാതെയാണ് ഇവിടെ യാത്രക്കാര്‍ ബസ്സു കാത്തു  നില്‍കുമ്പോള്‍ ബസുകളുടെ ടയറിനു കാറ്റ് നിറക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്. ബസുകള്‍ നിരയായി, ഇവിടെ പ്രവര്‍ത്തിക്കുന്ന കടകളുടെ മുന്‍പില്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ആവശ്യക്കാര്‍ പോലും കടകളിലേക്ക് കയറാറില്ല. 


വലിയ കമ്പ്രെസ്സറുകള്‍ ഉപയോഗിച്ച് ടയറുകളില്‍ കാറ്റ് നിറക്കുന്നതും  അപകടസാധ്യതയാവുകയാണ്. ഓരോ സ്ഥലത്തേക്കുമുള്ള ബസുകള്‍ പാര്‍ക്കു ചെയ്യുന്ന തെവിടെയെന്നറിയാതെ യാത്രക്കാര്‍ നെട്ടോെമോടുമ്പോള്‍ ചില ബസുകള്‍ സ്റ്റാന്റില്‍ കയറാത പോകുന്നതും യാത്രക്കാരെ വലയ്ക്കുകയാണ് . ആയിരക്കണക്കിന് യാത്രികരെത്തുന്ന സ്റ്റാന്‍ഡില്‍ പാര്‍ക്കിംഗ് അറ്റകുറ്റപണികള്‍ നടത്തുന്നതിലും ബസുകള്‍ ആളെ കയറ്റുന്നതിലും  അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തരശ്രദ്ധആവശ്യമാണ്.

Post a Comment

0 Comments