കോട്ടയത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ ആക്രമിച്ച് പണം കവര്‍ന്നു. കോട്ടയം പാക്കില്‍ സ്വദേശി രാജു ഇല്ലമ്പള്ളിയ്ക്ക് നേരെയാണ് രാത്രിയില്‍ വീടിന് സമീപത്ത് വച്ച് ആക്രമണമുണ്ടായത്. രാജുവിന്റെ കൈവശമുണ്ടായിരുന്ന 12000 രൂപയും അക്രമി തട്ടിയെടുത്തു. ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രിയില്‍ പണമിടപാട് സ്ഥാപനത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് രാജുവിന് നേരെ അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. സമീപത്തെ അടഞ്ഞുകിടന്ന വീടിനേക്കുറിച്ച് ചോദിച്ച ശേഷം പിന്നാലെ എത്തി ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ രാജുവിന്റെ പക്കലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് അക്രമി ഓടി രക്ഷപെടുകയായിരുന്നു. ഇതിനിടെ അക്രമിയുടെ കാലില്‍ മുറിവ് പറ്റിയിരുന്നു. സംഭവത്തില്‍ ചിങ്ങവവനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. അക്രമി ചുവന്ന ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്ന് രാജു പറയുന്നു. ശനിയാഴ്ച രാത്രിയില്‍ നാട്ടകം ഭാഗത്ത് നിന്നും ചുവന്ന ഷര്‍ട്ടിട്ടൊരാള്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
0 Comments