കോട്ടയം മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഫോറന്‍സിക് വിഭാഗം മേധാവി ഡോ: ലിസ ജോണിനെ എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ഥിയായ വിനീതാണ് വകുപ്പ് മേധാവി ഡോക്ടര്‍ ലിസ ജോണിനെതിരെ പരാതി നല്‍കിയത്. ഡിപ്പാര്‍ട്ട്‌മെന്റില്‍ വച്ച് തന്നോട് അസഭ്യം പറയുകയും കരണത്തടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
സ്ത്രീയായതിനാല്‍ പീഡനക്കേസില്‍ കുടുക്കും എന്ന് ഫോറന്‍സിക് മേധാവി ഡോക്ടര്‍ ലിസ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലും തന്റെ ശരീരത്തില്‍ മാന്തിയതായി ചൂണ്ടിക്കാട്ടി ഡോക്ടര്‍ ലിസക്കെതിരെ വിനീത് കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ക്കും ഡോ വിനീത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റ് വിദ്യാര്‍ത്ഥികളും ഡോക്ടര്‍ ലിസ ജോണിനെതിരെ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കി. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ ലിസയെ എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് സ്ഥലംമാറ്റിയത്.
0 Comments