Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം നഗരസഭയിലെ ഫണ്ട് ചോര്‍ച്ചയ്ക്ക് കാരണം ഉദ്യോഗസ്ഥ പിഴവെന്ന് യുഡിഎഫ്.



കോട്ടയം നഗരസഭയിലെ ഫണ്ട് ചോര്‍ച്ചയ്ക്ക് കാരണം ഉദ്യോഗസ്ഥ പിഴവെന്ന് യുഡിഎഫ്. പിഴവ് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും അക്കൗണ്ട്‌സ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവ് നികത്താനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് വരും ദിവസങ്ങളില്‍ സമരം ആരംഭിക്കും എന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. കോട്ടയം നഗരസഭയിലെ തനത് ഫണ്ട് ചോര്‍ച്ചയ്ക്ക് കാരണം വേണ്ടത്ര പരിശീലനം ലഭിക്കാത്ത ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണെന്ന് പരിശോധന റിപ്പോര്‍ട്ടില്‍ തന്നെ പരാമര്‍ശം ഉള്ള സാഹചര്യത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നാണ്  യുഡിഎഫ് നേതൃത്വം അഭിപ്രായപ്പെടുന്നത്.



 

നഗരസഭയ്ക്ക് മുന്നില്‍ സമരം നടത്തുന്ന പ്രതിപക്ഷം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് വേണ്ടത്. അക്കൗണ്ട്‌സ് വിഭാഗത്തില്‍ വേണ്ടത്ര ജീവനക്കാരില്ലെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം പരിഗണിച്ച് ജീവനക്കാരുടെ കുറവ് നികത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നഗരസഭാ ഭരണസമിതിക്ക് ഔദ്യോഗികമായി ലഭിക്കാത്ത പരിശോധനാ റിപ്പോര്‍ട്ടും ഉയര്‍ത്തി എല്‍ഡിഎഫും ബിജെപിയും സമരം നടത്തുന്നത്  രാഷ്ട്രീയത്തോടെയാണെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും  ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ സമരം ആരംഭിക്കും എന്നും നേതാക്കള്‍ വ്യക്തമാക്കി.  യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വക്കേറ്റ് ഫില്‍സണ്‍ മാത്യൂസ്, നഗരസഭ കൗണ്‍സിലര്‍മാരായ എം.പി സന്തോഷ് കുമാര്‍, ജയചന്ദ്രന്‍ ചീറോത്ത്, സിബി കൊല്ലാട്, ജോയി ചേട്ടിശ്ശേരി, പി.പി മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments