റോഡിലെ കുഴി അപകടകെണിയാവുന്നു. കൂത്താട്ടുകുളം കിടങ്ങൂര്‍ കെ.ആര്‍ നാരായണന്‍ റോഡില്‍ കടപ്ലാമറ്റം പള്ളിയ്ക്ക് സമീപം റോഡില്‍ രൂപപ്പെട്ട കുഴി ആണ് അപകടക്കെണിയാവുന്നത്. റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയപ്പോള്‍ കുഴിച്ച കുഴി ശരിയായ രീതിയില്‍ മൂടാത്തതാണ് കുഴി രൂപപ്പെടാന്‍ കാരണം. ബൈക്ക് യാത്രികര്‍ ഈ കുഴിയില്‍ ചാടി അപകടം ഉണ്ടാവുന്നുണ്ട്. രാത്രി സമയങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചം കാരണം കുഴി കാണാനും സാധിയ്ക്കുന്നില്ല. ഇരു വശങ്ങളില്‍ നിന്നും ഒരേ സമയം വാഹനങ്ങള്‍ വന്നാല്‍ വാഹനം കുഴിയില്‍ ചാടി ഇറക്കേണ്ട അവസ്ഥയാണുള്ളത്. എത്രയും വേഗം അപകടകരമായ കുഴി അടയ്ക്കാന്‍ അധികൃതര്‍ നടപടി സ്വീകരിയ്ക്കണമെന്ന ആവശ്യം ഉയരുന്നു.
0 Comments