Breaking...

9/recent/ticker-posts

Header Ads Widget

തരിശ് ഭൂമിയില്‍ വന്‍തീപിടിത്തം



കോട്ടയത്ത് കളത്തിപ്പടിയില്‍ തരിശ് ഭൂമിയില്‍ വന്‍തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടുകൂടിയാണ് തീപിടിത്തം ഉണ്ടായത്. 2ഏക്കറോളം തരിശ് ഭൂമിക്കാണ് തീപിടിച്ചത്. സമീപത്തെ കളരിക്കല്‍ പുരയിടത്തിലെ ഫലവൃക്ഷങ്ങള്‍ക്കും തെങ്ങുകള്‍ക്കും നാശം സംഭവിച്ചു. കോട്ടയത്ത് നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. 


തീപിടുത്തമുണ്ടായ സ്ഥലത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാരുതി സ്‌പെയര്‍ പാര്‍ട്‌സിന്റെ ഗോഡൗണിലെ അഗ്‌നിരക്ഷാസംവിധാനവും തുണയായി. അരലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തീ പിടുത്തത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ദേശീയ പാതയിലും സമീപത്തും കനത്ത പുകയും ചാരവും നിറഞ്ഞു. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.റ്റി സോമന്‍ കുട്ടി, മെമ്പര്‍ ലിബി ജോസ് ഫിലിപ്പ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക്നേതൃത്വം നല്‍കി.



Post a Comment

0 Comments