Breaking...

9/recent/ticker-posts

Header Ads Widget

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം.



കോട്ടയം ഇല്ലിക്കലില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം. ഇല്ലിക്കല്‍ സ്വദേശി പ്ലാത്തറയില്‍ റെജിയാണ് മരിച്ചത്. പ്രതി ഹരിദാസന്‍ എന്നയാളെ പോലീസ് പിടികൂടി.  തിങ്കളാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാത്രി 9 മണിയോടെ ഇല്ലിക്കല്‍ ഷാപ്പിന് മുന്നില്‍ വെച്ച് പ്രദേശവാസിയും മീന്‍പിടിത്തക്കാരനുമായ പ്ലാത്തറയില്‍ റെജിയും പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഹരിദാസന്‍ എന്നയാളും തമ്മില്‍ ഉണ്ടായവാക്കുതര്‍ക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. 


തുടര്‍ന്ന് ഹരിദാസന്‍ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് റെജിയെ കുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ റെജിയെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹരിദാസനെ കുമരകം പോലീസ് കസ്റ്റഡിയില്‍ എടുത്തു. റെജിയുമായുള്ള സംഘര്‍ഷത്തില്‍ ഇയാള്‍ക്കും പരിക്കുണ്ട്.  ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments