സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തത്തില്‍ കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ അനുശ്രീ P നായരും സംഘവും A ഗ്രേഡ് കരസ്ഥമാക്കി. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ മികച്ച പ്രകടനം കാഴ്ചവച്ചാണ് മൗണ്ട് കാര്‍മലിലെ കുട്ടികളുടെ വിജയം.
അനന്തപത്മനാഭന്റെ മണ്ണില്‍ ശ്രീപത്മനാഭ ചരിതം സംഘനൃത്ത രൂപത്തില്‍ അവതരിപ്പിച്ചാണ് അനുശ്രീ p നായരും സംഘവും പ്രശംസ നേടിയത്. ആല്‍മെയ സെബി , വൈഗ എസ് നായര്‍ , ശ്രേയ ബി കൃഷ്ണ, ഇഷിത ജിജോ, നിവേദിത ബിജു, കൃഷ്ണപ്രിയ P നായര്‍, എന്നിവരടങ്ങുന്ന സംഘമാണ് മൗണ്ട് കാര്‍മല്‍ സ്‌കൂളിന് വേണ്ടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. നൃത്താധ്യാപകനായ രാഹുല്‍ കൃഷ്ണയാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.
0 Comments