ചരിത്ര പ്രസിദ്ധമായ കുടക്കച്ചിറ പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹത്തിരുനാളാഘോഷം ജനുവരി 22 ന് കൊടിയേറും. ജനുവരി 27 വരെയുള്ള ദിനങ്ങളില്‍ തിരുനാളാഘോഷം ഭക്ത്യാഢംബരപൂര്‍വം നടത്തപ്പെടുമെന്ന് വികാരി ഫാ .തോമസ് മഠത്തിപ്പറമ്പില്‍ അറിയിച്ചു. ജനുവരി 21, 22, 23 തീയതികളില്‍ ഫാ .ജോസഫ് പുത്തന്‍പുരക്കല്‍ നേതൃത്വം നല്‍കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കും. 22ന് പ്രസുദേന്തി വാഴ്ച്ച ,കൊടിയേറ്റ് ,നൊവേന ,ലദീഞ്ഞ് എന്നിവ നടക്കും. 23 വ്യാഴാഴ്ച്ച മരിച്ചവരുടെ ഓര്‍മ്മ ,പഠനോ പകരണങ്ങളുടെയും പണിയായുധങ്ങളുടെയും വെഞ്ചെരിപ്പ് ,വി.കുര്‍ബാന എന്നിവയാണ് നടക്കുന്നത്.
ജനുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ജപമാല പ്രദക്ഷിണം. 25ന് വെള്ളിയാഴ്ച 3.30ന് ജോസഫ്-മേരി സംഗമം വി.കുര്‍ബാന -ഫാ .തോമസ് മണ്ണൂര്‍. 6 മണിക്ക് തിരുന്നാള്‍ പ്രദക്ഷിണം ,ലദീഞ്ഞ് എന്നിവ നടക്കും. 26 ഞായര്‍ രാവിലെ 9 മണിക്ക് വിവാഹാര്‍ഥികളുടെ സംഗമവും, ആശിര്‍വാദവും ഉണ്ടായിരിക്കും. 10 മണിക്ക് തിരുന്നാള്‍ റാസയ്ക്ക് ഫാ .അജിന്‍ മണാങ്കല്‍ കാര്‍മ്മികത്വം വഹിക്കും. ഫാ .ജോസ് ആലഞ്ചരി സന്ദേശം നല്‍കും. 12 ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. വൈകുന്നേരം 7 മണി മുതല്‍ കൊച്ചിന്‍ കൈരളി മെഗാ മ്യൂസിക് ഫിയസ്റ്റയും ഉണ്ടായിരിക്കും .27തിങ്കള്‍ രാവിലെ 6.30ന് വി.കുര്‍ബാന, കൊടിയിറക്കല്‍,തിരുസ്വരൂപ പുന:പ്രതിഷ്ഠയും നടക്കും. വിവാഹ നിയോഗത്തോടെ വരുന്നവര്‍ക്ക് തിരു സ്വരൂപത്തിനു മുന്‍പില്‍ വിവാഹ വസ്ത്രം സമര്‍പ്പിക്കാനുള്ള സൗകര്യം തിരുനാള്‍ ദിവസങ്ങളില്‍ ഉണ്ടായിരിക്കും. വികാരി ഫാദര്‍ തോമസ് മടത്തിപറമ്പില്‍, കൈക്കാരന്മാരായ തോമസ് ഇളയാനിതോട്ടത്തില്‍, ടോമി മുണ്ടത്താനത്ത് , സോളി കളപ്പുറത്ത്, പ്രസുദേന്തിമാരായ അനൂപ് മമ്പള്ളികുന്നേല്‍, ഏലിയാസ് പുളിങ്കാട് , ജിന്‍സ് ഇളയാനിതൊട്ടത്തില്‍, ജിത്തു പെരുംബോട്ടോലിക്കല്‍
എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments