കുറവിലങ്ങാടിനു സമീപം കോഴയില്‍ കുടുംബശ്രീയുടെ പ്രീമിയം കഫേ പ്രവര്‍ത്തന സജ്ജമാകുന്നു. ജില്ലയില്‍ കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫെയാണ് MC റോഡരികില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തിനു സമീപം പ്രവര്‍ത്തനമാരംഭിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള KM മാണി തണല്‍ വിശ്രമകേന്ദ്രത്തിലാണ് കുടുംബശ്രീ കഫെയും പ്രവര്‍ത്തിക്കുന്നത് .
അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി ജനുവരി അവസാനത്തോടെ കുടുംബശ്രീ കഫേ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച റെസ്റ്റോറന്റുകള്‍ക്ക് തുല്യമായ സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിക്കുന്ന കഫെയില്‍ ശുചിത്വവും മേന്മയും ഉറപ്പാക്കുന്ന ഭക്ഷണവും കാറ്ററിംഗ് സേവനങ്ങളും ലഭ്യമായിരിക്കും. അടിസ്ഥാന സൗകര്യങ്ങളും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും അംഗപരിമിതര്‍ക്കുള്ള സൗകര്യങ്ങളും ശൗചാലയവുമെല്ലാം ഉള്‍പ്പെടെയാണ് കുടുംബശ്രീ കഫേ ആരംഭിക്കുന്നത് . കുടുംബശ്രീ ജില്ലാ മിഷന്റ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഫൈയില്‍ നൂറോളം കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം ലഭിക്കും.
0 Comments