മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കോമളവള്ളി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നിര്‍മലാ ജിമ്മി എഡിഎസ് അംഗങ്ങളെ ആദരിച്ചു. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അഭിലാഷ് ദിവാഗര്‍ കുടുംബശ്രീ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മിനി ഷാജി, മെമ്പര്‍ സെക്രട്ടറി രതീഷ് എസ് ,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചാക്കോ മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments