Breaking...

9/recent/ticker-posts

Header Ads Widget

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്താം



ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ഇനി മുതല്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്താം. ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിക്കാതെ കയറണമെന്ന അനാചാരം മാറ്റണമെന്ന ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നിര്‍ദ്ദേശം മാനിച്ചാണ് ദേവസ്വത്തിന്റെ തീരുമാനം. തന്ത്രിയുടെ അനുജ്ഞ വാങ്ങി ദേവസ്വം ഭാരവാഹികള്‍ ചൊവ്വാഴ്ച രാവിലെ ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനം നടത്തി.



Post a Comment

0 Comments