കുറിച്ചിത്താനം പാറയില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്കു മഹോത്സവം തിങ്കളാഴ്ച നടക്കും. ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് കലാവേദിയുടെ ഉദ്ഘാടനം മേല്‍ശാന്തി എറത്തുരുത്തി ഇല്ലത്ത് A.N ഹരികുമാര്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി നിര്‍വഹിച്ചു. തിരുവാതിര നാളില്‍ നടക്കുന്ന ആതിര സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഫോക്ലോര്‍ ആവാര്‍ഡ് ജേതാവ് പ്രീത ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. എട്ടങ്ങാടിയും തിരുവാതിര കളിയും എട്ടങ്ങാടി നിവേദ്യവും തുടര്‍ന്ന് നടന്നു. പൂതൃക്കോവില്‍ ഭജന സമിതിയുടെ ഭജന്‍സും ഉണ്ടായിരുന്നു. ധനുമാസ തിരുവാതിരനാളില്‍ വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന തിരുവാതിര സംഘങ്ങള്‍ ഒത്തു ചേര്‍ന്നാണ് ആതിര സംഗമം നടക്കുന്നത്. ചൊവ്വാഴ്ച മകരവിളക്കു മഹോത്സവം നടക്കും.
0 Comments